വാക്‌സീന്‍ എടുക്കാത്തത് 1,707 അധ്യാപക, അനധ്യാപകര്‍; ജില്ലയില്‍ 29 പേര്‍

0

കോവിഡ് വാക്‌സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി.എല്‍പി, യുപി, ഹൈസ്‌കൂള്‍ തലത്തില്‍ 1066 അധ്യാപകരാണ് വാക്‌സിന്‍ എടുക്കാത്തത്. ജില്ലയില്‍ അധ്യാപകര്‍ 25 പേരും ,4 അനധ്യാപകരും വാക്‌സിനെടുക്കാത്തവരായി ഉണ്ട്.

എല്‍പി, യുപി, ഹൈസ്‌കൂള്‍ തലത്തില്‍ 1066 അധ്യാപകരാണ് വാക്‌സിന്‍ എടുക്കാത്തത്. അനധ്യാപകര്‍ 189 പേര്‍. ആകെ 1255 പേര്‍. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 200 അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ല.അനധ്യാപകര്‍ 23. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ല. അനധ്യാപകര്‍ എല്ലാവരും വാക്‌സിന്‍ എടുത്തു. വാക്‌സിന്‍ എടുക്കാത്ത അധ്യാപക, അനധ്യാപകര്‍ കൂടുതലുള്ളത് മലപ്പുറത്താണ് (201). കുറവ് വയനാടും.

വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക്:

തിരുവനന്തപുരം(എല്‍പി, യുപി, ഹൈസ്‌കൂള്‍)അധ്യാപകര്‍87,അനധ്യാപകര്‍23, ആകെ 110

കൊല്ലംഅധ്യാപകര്‍67,അനധ്യാപകര്‍23,ആകെ 90

പത്തനംതിട്ടഅധ്യാപകര്‍40,അനധ്യാപകര്‍11,ആകെ 51

കോട്ടയംഅധ്യാപകര്‍61,അനധ്യാപകര്‍13,ആകെ74

ഇടുക്കിഅധ്യാപകര്‍36,അനധ്യാപകര്‍7,ആകെ 43

ആലപ്പുഴഅധ്യാപകര്‍77,അനധ്യാപകര്‍12,ആകെ 89

എറണാകുളംഅധ്യാപകര്‍89,അനധ്യാപകര്‍17,ആകെ 106

തൃശൂര്‍അധ്യാപകര്‍103,അനധ്യാപകര്‍21,ആകെ 124

പാലക്കാട്അധ്യാപകര്‍54,അനധ്യാപകര്‍7,ആകെ 61

മലപ്പുറംഅധ്യാപകര്‍184,അനധ്യാപകര്‍17,ആകെ 201

കോഴിക്കോട്അധ്യാപകര്‍136,അനധ്യാപകര്‍15,ആകെ 151

വയനാട്അധ്യാപകര്‍25,അനധ്യാപകര്‍4,ആകെ 29

കണ്ണൂര്‍അധ്യാപകര്‍25,അനധ്യാപകര്‍15,ആകെ 90

കാസര്‍കോഡ്അധ്യാപകര്‍32,അനധ്യാപകര്‍4,ആകെ 36

വാക്‌സിനേഷന്‍ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ ലിസ്റ്റാണ് ആദ്യഘട്ടത്തില്‍ കിട്ടിയതെന്നു ശിവന്‍കുട്ടി പറഞ്ഞു.  അത് അധ്യാപക, അനധ്യാപകര്‍ അംഗീകരിച്ചു. രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചതോടെ സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു. മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. 47 ലക്ഷം വിദ്യാര്‍ഥികളുണ്ട് പ്ലസ്ടു തലംവരെ. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവുമാണ് പ്രധാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതയോടെ സര്‍ക്കാര്‍ നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!