സ്മാര്‍ട്ടാകാന്‍ ഒരുങ്ങി ജില്ലയിലെ 14 വിദ്യാലയങ്ങള്‍

മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

0

വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26ന് വൈകിട്ട് 4.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

 

മൂന്ന് കോടി ചെലവില്‍ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ട് കോടി ചെലവില്‍ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍, ഒരു കോടി ചെലവില്‍ നിര്‍മ്മിച്ച ജി.യു.പി.എസ് തലപ്പുഴ, ജി.യു.പി എസ് തരുവണ, ജി.എച്ച്.എസ് കുപ്പാടി, ജി.എച്ച്.എസ് ഇരുളം, ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ്.എസ് വൈത്തിരി, ജി.എല്‍.പി.സ്‌കൂള്‍ എടയൂര്‍ക്കുന്ന്, ജി.എല്‍.പി.എസ് മേപ്പാടി, ജി.യു.പി.എസ് വെള്ളമുണ്ട, 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ജി.എല്‍.പി വലിയപാറ സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!