ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലിന്റെയും പിന്തുണയോടെ കല്‍പ്പറ്റ പിണങ്ങോട് സ്വകാര്യ റിസോര്‍ട്ടില്‍ നടപ്പിലാക്കുന്ന വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി.മുന്‍ സിംബാബ്വെ ടെസ്റ്റ് താരം എല്‍ട്ടണ്‍ ചിഗുംബുര പരിശീലിപ്പിക്കുന്ന സിംബാബ്വെ ടീം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരള ഇലവനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കുന്നു.കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണ്.
മുന്‍ സിംബാബ്വെ ടെസ്റ്റ് താരം എല്‍ട്ടണ്‍ ചിഗുംബുര പരിശീലിപ്പിക്കുന്ന സിംബാബ്വെ ടീം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരള ഇലവനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കുന്നു.അന്താരാഷ്ട്ര മത്സരങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടീമുകളെ കൊണ്ട് വരുന്നതിനും ക്രിക്കറ്റ് ആസ്വദിക്കാന്‍ കാണികള്‍ക്കു കഴിയുന്ന പശ്ചാത്തല സൗകര്യവും ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദേശതാരങ്ങള്‍ക്കൊപ്പം മികച്ച നിലവാരത്തില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ക്കും പരിശീലനം ലഭിക്കുന്നത് ഏറെ ഗുണം ചെയ്യും. വരുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ക്രിക്കറ്റ് ടീമിനെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം മത്സരങ്ങള്‍ കളിക്കാനെത്തിയ സിംബാബ്വെ ടീമില്‍ സന്തോഷമുണ്ടെന്നും കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട് പറഞ്ഞു.