ജോഗി സ്തൂഭത്തില്‍ പുഷ്പാര്‍ച്ചന

0

ഇന്ന് മുത്തങ്ങ ഭൂ സമരത്തിന്റെ 21-ാം വാര്‍ഷിക ദിനം.ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ തകരപ്പാടിയില്‍ ജോഗി സ്തൂഭത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഭൂമിക്ക് വേണ്ടി ഗോത്ര വിഭാഗങ്ങളുടെ സമരം ഇപ്പോഴും തുടരുകയാണെന്നും ഗോത്ര വിഭാഗങ്ങള്‍ക്കായി ചൂണ്ടിക്കാണിച്ച ഭൂമി ഇതരാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ തന്നെ കയ്യേറുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭവും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഗോത്രമഹാസഭ. അബുതാഹിര്‍

ഭൂമിക്കുവേണ്ടി ഗോതജനത നടത്തിയ ഐതിഹാസിക സമരമായ മുത്തങ്ങ ഭൂസമരത്തിന്റെ 21-ാം വാര്‍ഷികദിനാചരണം നടത്തി. സമരഭടനായിരുന്ന ജി അശോകന്‍ അനുസ്മരണ പ്രഭാഷണവും നടത്തി. മുത്തങ്ങ അനുസ്മരണത്തിലേക്ക് രാവിലെ മുതല്‍തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി എത്തിച്ചേര്‍ന്നിരുന്നു. പിന്നീട് ജോഗി സ്തൂപവും പരിസരവും പ്രത്യേകം അലങ്കരിച്ചു. തുടര്‍ന്ന് ചന്ദ്രന്‍ പൂജനടത്തി. ഗോത്രമഹസഭ നേതാക്കളായ സി. കെ ജാനും, എം. ഗീതാനന്ദന്‍ എന്നിവര്‍ തിരിതെളിയിച്ചു. തുടര്‍ന്ന് അനുസ്മരണത്തിലേക്ക് എത്തിച്ചേര്‍ന്നവര്‍ പുഷ്പാര്‍ച്ചനനടത്തുകയും നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവരുടെ പുനരവധിവാസത്തിന് ശക്തമായി രാഷ്ട്രീയമായും സമരപരമായും നിയമപരമായും ഇടപെടാനാണ് ഈ മുത്തങ്ങദിനാചരണത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറഞ്ഞു. മുത്തങ്ങഭൂസമരത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കാര്യങ്ങള്‍ ഒന്നും തന്നെ ക്ൃത്യമായി നടന്നിട്ടില്ലെന്നും നല്‍കിയ സ്ഥലങ്ങള്‍ വാസ്യയോഗ്യമല്ലെന്നും ഭൂമിഎവിടെയെന്ന് കാണിച്ച് തന്നില്ലെന്നും തുടങ്ങിയിടത്തുതന്നെയാണ് സമരമെന്നും ഗോത്രമഹാസഭാ നേതാവ് സി. കെ ജാനുവും പ്രതികരിച്ചു.അനുസ്മരണ യോഗത്തില്‍ കാര്യംപാതി ബാബു, മഹേഷ്, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!