ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് ധര്‍ണനടത്തി.

0

കൃഷിവകുപ്പിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റുമാരുടെയും, അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരുടേയും 2023 വര്‍ഷത്തെ കരട് സ്ഥലംമാറ്റ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ജീവനക്കാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലേക്ക് ധര്‍ണനടത്തി. മാനദണ്ഡവിരുദ്ധമായി പ്രസിദ്ധീകരിച്ച കരട്പട്ടിക നിയമാനുസൃത മാറ്റം വരുത്തി പുനപ്രസിദ്ധീകരിക്കുക, ഓരോ ട്രാന്‍സ്ഫറിനും റാങ്ക് ലിസ്റ്റ്, മുന്‍ഗണനാ ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിച്ചു. സംസ്ഥാന ട്രഷറര്‍ ജോസഫ് വി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡണ്ട് ഷാജി എംഎസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സുബാഷ് വി.കെ ശിവദാസന്‍ കെഎസ്, വൈശാഖ് ടി.കെ, നീതു എകെ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!