ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1495ആം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മഹല്ലുകളില്‍ നബിദിന റാലികളും മദ്‌റസ വിദ്യാര്‍ഥികളുടെ പരിപാടികളും ഇല്ലാതെയാണ് ഇത്തവണത്തെ നബിദിനാഘോഷം.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ 1495-ാം ജന്മദിനമാണ് ഇന്ന് ലോകമെമ്പാടും ഇസ്ലാം മതവിശ്വാസികള്‍ ആഘോഷിക്കുന്നത്. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.
ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. റബി ഉല്‍ അവ്വല്‍ മാസപിറവി കണ്ടതു മുതല്‍ മസ്ജിദുകളിലും വീടുകളിലും പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ നബിദിന ത്തിന്റെ ഭാഗമായി നടത്തുന്നതാണ് പ്രധാന ചടങ്ങ്. കൂടാതെ ജന്മദിനത്തോട് അനുബന്ധിച്ച് നബിദിന റാലികളും മദ്‌റസ വിദ്യാര്‍ഥികളുടെ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
എന്നാല്‍ കൊവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ റാലികളും മറ്റ് ആഘോഷങ്ങളും ഇത്തവണ ഇല്ല. അതേ സമയം ഓണ്‍ലൈനായി നബിദിനവുമായി ബന്ധപ്പെട്ട് മദ്‌റസ വിദ്യാര്‍ഥികളുടെ പരിപാടികള്‍ മിക്കയിടങ്ങളിലും നടത്തുന്നുണ്ട്.