ഡിജി കേരളം പ്രതിജ്ഞ എടുത്തു
കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡിജി കേരളം സാക്ഷരതാ പരിപാടിയുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ തുല്യതാ പഠനകേന്ദ്രങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണ്‍- സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസുകള്‍ നല്‍കി. തുടര്‍ന്ന് പഠിതാക്കള്‍ ഡിജി സെല്‍ഫി എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.ആയിരത്തിലധികം പഠിതാക്കള്‍ ജില്ലയില്‍ പങ്കാളികളായി. ഓരോപഠിതാവും ചുരുങ്ങിയത് 10 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.
വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സൗദ കെ, ബിന്ദു ടി മഹിളാസമഖ്യസൊസൈറ്റി പ്രതിനിധി ശ്യാമള കെ വി ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഷംസുദ്ദീന്‍ പി എ. ജാന്‍സി റജി, സുരേഷ് കെ കെ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി തുല്യതാ സെന്റര്‍ കോഡിനേറ്റര്‍ ഷാജുമോന്‍ എം സ്വാഗതവും പത്താംതരം തുല്യതാ സെന്റര്‍ കോഡിനേറ്റര്‍ ഗീത അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.