വയനാട് വിഷന്‍ ഇംപാക്റ്റ്. വികസനത്തിന് എതിരല്ല. എന്നാല്‍ വികസനത്തിന്റെ പേരില്‍ നാട്ടുകാരെ പ്രതിസന്ധിയിലാക്കരുത് എന്ന വാര്‍ത്ത ഫലം കണ്ടു. റോഡിലേക്കൊഴുകിയെത്തി വാഹനങ്ങള്‍ അപകടത്തിനിടയാക്കും വിധം റോഡില്‍ കെട്ടിക്കിടന്ന മണ്ണ് റോഡില്‍ നിന്നും നീക്കം ചെയ്തു. സ്വകാര്യ വ്യക്തി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നിരത്തിയ ഇടത്തെ മണ്ണ് ഒരു മഴ കഴിഞ്ഞപ്പോള്‍ ഒഴുകി എത്തിയത് മീനങ്ങാടി മൂന്നാനക്കുഴി സ്‌കൂള്‍ റോഡില്‍. മണ്ണില്‍ കുഴഞ്ഞ് തെന്നി നീങ്ങുന്ന വാഹനങ്ങളും നാട്ടുകാരും എന്ന വയനാട് വിഷന്‍ വാര്‍ത്ത മീനങ്ങാടിയുടെ താരങ്ങള്‍ തുടങ്ങിയ പ്രാദേശിക ഗ്രൂപ്പുകളിലടക്കം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് പൊതു പ്രവര്‍ത്തകരും ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതരും ഇടപെട്ട് റോഡില്‍ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇനിയും റോഡിലേക്ക് മണ്ണ് റോഡിലേക്ക് ഒഴുകി വരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് സ്ഥല ഉടമ യോട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിക്കുകയും ചെയ്തു.ടൗണില്‍ നിന്നും 100 മീറ്റര്‍ മാത്രം മാറി മീനങ്ങാടി മൂന്നാനക്കുഴി റോഡിലാണ് ചളിയും മണ്ണും അടിഞ്ഞത്. 3 വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ആശുപത്രിയും ഉള്‍പ്പടെ വിദ്യാര്‍ത്ഥികളും നിരവധി യാത്രികരും കാല്‍ നടയായും മറ്റും ഉപയോഗിക്കുന്ന പ്രധാന റോഡ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വൃത്തിയാക്കിയ ആശ്വാസത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.