ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 25 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്തവും, മാലിന്യ നിര്‍മാര്‍ജ്ജനം നല്ല രീതിയില്‍ നടക്കുന്നതുമായ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. വില്ലേജ് അടിസ്ഥാനത്തിലാണ് ഇവ പ്രഖ്യാപിക്കുന്നത്. ശുചിത്വ മാലിന്യ പരിപാലന രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 25 വില്ലേജുകള്‍ക്കാണ് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചത്.ഓരോ ഗ്രാമപഞ്ചായത്തിലെയും ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള വില്ലേജുകള്‍ക്കാണ് പദവി നല്‍കിയത്. 23 ഗ്രാമപഞ്ചായത്തിലെയും ഒരു വില്ലേജിന് പദവി ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ച വില്ലേജ് എന്നിവ ക്രമത്തില്‍:
. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് – പുല്‍പ്പള്ളി, പാടിച്ചിറ
. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് – പുല്‍പ്പള്ളി
. പൂതാടി ഗ്രാമപഞ്ചായത്ത് – കേണിച്ചിറ
. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് – കണിയാമ്പറ്റ
. പനമരം ഗ്രാമപഞ്ചായത്ത് – പനമരം, ചേറുകാട്ടൂര്‍
. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് – മൂപ്പൈനാട്
. മേപ്പാടി ഗ്രാമപഞ്ചായത്ത് – കോട്ടപ്പടി
. വൈത്തിരി ഗ്രാമപഞ്ചായത്ത് – ചുണ്ടേല്‍
. പൊഴുതന ഗ്രാമപഞ്ചായത്ത് – പൊഴുതന
. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറത്തറ
. തരിയോട് ഗ്രാമപഞ്ചായത്ത് – കാവുംമന്ദം
. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് – വെങ്ങപ്പള്ളി
. കോട്ടത്തറ ഗ്രാമപഞ്ചായത്ത് – കോട്ടത്തറ
. മുട്ടില്‍ ഗ്രാമപഞ്ചായത്ത് – മുട്ടില്‍ നോര്‍ത്ത്
. മീനങ്ങാടി ഗ്രാമപഞ്ചായത്ത് – പുറക്കാടി
. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് – നൂല്‍പ്പുഴ
. നെന്മേനി ഗ്രാമപഞ്ചായത്ത് – ചീരാല്‍
. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് – അമ്പലവയല്‍
. എടവക ഗ്രാമപഞ്ചായത്ത് – എടവക
. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് – വെള്ളമുണ്ട
. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് – തൊണ്ടര്‍നാട്
. തിരുനെല്ലി ഗ്രാമപഞ്ചായത്ത് – കാട്ടിക്കുളം
. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് – തവിഞ്ഞാല്‍