കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനത്തില്‍ തീരുമാനം. ബ്രോഡ്ബാന്‍ഡ് ഡിജിറ്റല്‍ കണക്ഷന്‍ വിതരണത്തില്‍ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും കല്‍പ്പറ്റയില്‍ നടന്ന പതിനാലാമത് ജില്ലാ സമ്മേളനത്തില്‍ തീരുമാനം
രാജ്യത്തെ ബ്രോഡ്ബാന്റ് ഡിജിറ്റല്‍ കണക്ഷന്‍ വിതരണരംഗത്ത് കേരളാവിഷന്‍ 8ാം സ്ഥാനം നേടിയതിന്റെ ആഹ്ലാദപശ്ചാത്തലത്തിലാണ് പതിനാലാം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്. .. കേബിള്‍ ടി.വി. ഓപ്പറേറ്റിംഗ് മേഖലയില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ സമ്മേളനങ്ങളിലും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.ഒ .എ . സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി.എം.ഏലിയാസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്.സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിനീഷ് മാത്യു അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി പി. അഷ്‌റഫ് ജില്ലാ സമ്മേളന റിപ്പോര്‍ട്ടും ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും കെ.എന്‍.വിജിത്ത് ഇന്റേണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പൊതുചര്‍ച്ച, മറുപടി പ്രസംഗങ്ങള്‍, തിരഞ്ഞെടുപ്പ് എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, കലാകായിക സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സമ്മേളനത്തിന് മുന്നോടിയായി വൈത്തിരി, ബത്തേരി, മാനന്തവാടി മേഖലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കല്‍പ്പറ്റ നഗരത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു.