പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി
പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിന്റെ 116-ാം വാര്‍ഷിക തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി.വികാരി റവ.ഡോ.അലോഷ്യസ് കുളങ്ങര ലൂര്‍ദ് മാതാവിന്റെ ചിത്രം പതിപ്പിച്ച കൊടി ഉയര്‍ത്തിയതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി
പ്രസിദ്ധ മരിയ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്നില്‍ ആദ്യ ദിവസം തന്നെ ധാരാളം വിശ്വാസികളാണ് എത്തിച്ചേര്‍ന്നത് പ്രധാന കവാടത്തിന് സമീപത്തുള്ള കൊടിമരത്തില്‍ ലൂര്‍ദ് മാതാവിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള കൊടി ഉയര്‍ത്തിയതോടെ 17 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിനാണ് തുടക്കം കുറിച്ചത്
കൊടി ഉയര്‍ത്തലിനു ശേഷം പ്രദിക്ഷണമായാണ് വൈദികരും വിശ്വാസികളും ദേവാലയ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ദിവ്യബലിക്കായി എത്തിച്ചേര്‍ന്നത്.പ്രധാനദിനങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് തിരുന്നാള്‍ ദിവ്യബലിയും ലൂര്‍ദ് മാതാവിന്റെ നൊവേനയുമുണ്ടാകും. മാത്രമല്ല 9 ആം തിയ്യതി വരെ 12 മണി മുതല്‍ 3 മണി വരേയും 10, 11 തിയ്യതികളില്‍ 11 മണി മുതല്‍ 3 മണി വരേയുമാണ് തീര്‍ത്ഥാടകര്‍ക്കായി നേര്‍ച്ച ഭക്ഷണവും ഒരുക്കിയിട്ടുള്ളത്.