ചാറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഏറെയും. എളുപ്പത്തില്‍ മീഡിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, സ്ഥിരമായി അതിന് വേണ്ടി ആപ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം പരിഹരിക്കാന്‍ പോവുകയാണ് വാട്‌സ്ആപ്.
വാട്‌സ്ആപ്പില്‍ ചിത്രമോ വിഡിയോയോ അയക്കുമ്പോള്‍ അതി?നൊപ്പം അടിക്കുറി?പ്പ് ചേര്‍ക്കാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍, അത് മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അടിക്കുറിപ്പ് മാഞ്ഞുപോവുകയും ചിത്രം മാത്രം സെന്റാവുകയും ചെയ്യും. ചിത്രം വീണ്ടും തെരഞ്ഞെടുത്ത് കാപ്ഷന്‍ ചേര്‍ക്കേണ്ടിവരുന്ന അധിക ജോലി നിങ്ങളില്‍ പലരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. ഈ പരിമിതിക്കാണ് വാട്‌സ്ആപ് പരിഹാരം കൊണ്ടുവരുന്നത്.
പ്രമുഖ വാട്‌സ്ആപ് ട്രാക്കറായ വാബീറ്റഇന്‍ഫോ (WABetaInfo ) പുറത്തുവിട്ട വിവരം അനുസരിച്ച് വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളില്‍ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള അടിക്കുറിപ്പോടുകൂടി തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്ഷനോടുകൂടിയ ചിത്രം ഫോര്‍വാഡ് ചെയ്യുമ്പോള്‍ കാപ്ഷന്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും.ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.