സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കൊല്ലം,ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.എസ്.കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലാണ്സന്ദര്‍ശനം. രണ്ടാമത്തെസംഘം വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കും. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായുംകൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രോഗവ്യാപനം കുറയാത്തതിന്റെ കാരണം വിലയിരുത്തുകയാണ് സംഘത്തിന്റെ പ്രഥമ ലക്ഷ്യം. ടിപിആര്‍ 13 ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കുന്നത് സംബന്ധിച്ചും സംഘംആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കൂടുതല്‍ ഇളവുകള്‍ക്കായി ആവശ്യം വ്യാപകമാണെങ്കിലും വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു. നിരത്തുകളില്‍
പൊലീസ് പരിശോധനയും കര്‍ശനമാക്കും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.