വടംവലിയില്‍ സുല്‍ത്താനായി  സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി. 

0

കാലിടറി ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട്.മൂന്നാമനായി തണ്ടര്‍ ബോയ്‌സ് മീനങ്ങാടി. പൂപ്പൊലി നഗരിക്ക് ആവേശ കാഴ്ചകളൊരുക്കി വടം വലിയിലെ 16 ടീമുകള്‍.വയനാട് ജില്ലാ ഐ.ആര്‍.ഇ. അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മല്‍സരങ്ങള്‍. ഒന്നാം സമ്മാനം പതിനായിരവും, രണ്ടാം സമ്മാനം എട്ടായിരവും, മൂന്നാമതെത്തുന്നവര്‍ക്ക് ആറായിരവും തുടര്‍സ്ഥാനങ്ങളിലുള്ളവര്‍ക്കും സമ്മാനങ്ങള്‍ ഉറപ്പാക്കിയ മത്സരം തുടക്കം മുതല്‍ കാണികള്‍ക്ക് ആവേശക്കാഴ്ചയായിരുന്നു.

 

അവാന വെള്ളച്ചി മൂല, ഈഗിള്‍ സ്റ്റാര്‍ പുത്തന്‍കുന്ന്, ആര്‍എആര്‍എസ് അമ്പലവയല്‍, ബാബ വൈത്തിരി, തുടങ്ങി വടംവലി മല്‍സരങ്ങളില്‍ കാണികളെ മല്‍സരത്തിന്റെ വീറും വാശിയും കൊണ്ട് കോരിത്തരിപ്പിക്കുകയായിരുന്നു 16 ടീമുകളും. ആദ്യ സെമി സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി, ബാബ വൈത്തിരി ടീമുകളുടേതായിരുന്നു. സുല്‍ത്താന്‍ ബോയ്‌സ് സുല്‍ത്താന്‍ ബത്തേരി വിജയികളായ മല്‍സരത്തിന് പിന്നാലെ രണ്ടാം സെമിയില്‍ കാണികളെ ആവേശത്തിലാഴ്ത്തി വീറും വാശിയും നീണ്ടു നിന്ന തണ്ടര്‍ ബോയ്‌സ് മീനങ്ങാടിയും – ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് മല്‍സരവുമാണ് നടന്നത്. മല്‍സരത്തില്‍ തണ്ടര്‍ ബോയ്‌സ് മീനങ്ങാടിയെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ഫൈനലിന് യോഗ്യത നേടി.മീനങ്ങാടി തണ്ടര്‍ ബോയ്‌സ് മൂന്നാം സ്ഥാനവുമായി മടങ്ങി. പിന്നീട് നടന്ന സുല്‍ത്താന്‍ ബത്തേരിയുടെ സുല്‍ത്താന്‍മാര്‍ ഫൈനല്‍ മത്സരത്തില്‍ ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാടിനെ 2 റൗണ്ടുകളിലും വലിച്ചിടുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ബാബാ വൈത്തിരി ടീം നാലാം സ്ഥാനവും, ഈഗിള്‍ സ്റ്റാര്‍ പുത്തന്‍കുന്ന് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.RARS അമ്പലവയലിന് വേണ്ടി ഇറങ്ങിയ ടീം പതിനാലാമതായാണ് പുറത്തായത്. പൂപ്പൊലിയുടെ ആവേശമായ വടംവലി മത്സരങ്ങള്‍ വരും വര്‍ഷങ്ങളിലും മികച്ച രീതിയില്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം

 

Leave A Reply

Your email address will not be published.

error: Content is protected !!