തദ്ദേശഭരണ തെരഞ്ഞെടുപ്പ്; നറുക്കെടുപ്പിന് ഇന്ന് തുടക്കം
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം.ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്.
ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ ഒക്ടോബര്‍ അഞ്ചിനാണ് നറുക്കെടുപ്പ്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുക്കുക. തുടര്‍ന്ന് പട്ടികജാതി- പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.