നടവയല്‍ കാറ്റാടിക്കവലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം.നിരവധി കര്‍ഷകരുടെ തെങ്ങ്,കാപ്പി,വാഴ, കമുക് എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചു.വനാതിര്‍ത്തിയില്‍ വൈദ്യുതിവേലി അറ്റകുറ്റപണികള്‍ നടത്താത്തതും ട്രഞ്ച് തകര്‍ന്ന് കിടക്കുന്നതുമാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍.
പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടവയല്‍ കാറ്റാടിക്കവല, പേരൂര്‍ വണ്ടിക്കടവ്, പ്രദേശത്താണ് ഇടവേളക്ക് ശേഷം കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രാത്രി പേരൂര്‍ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ ഉണ്ണിക്കുന്നേല്‍ ജോസ് , ജോയി , ബാബു ജോഷി, ഇരട്ടമുണ്ടക്കല്‍ ജയിംസ് തുടങ്ങിയ കര്‍ഷകരുടെ കായ്ഫലമുള്ള തെങ്ങ് , കാപ്പി , വാഴ , കമുക് കൃഷികള്‍ പാടെ നശിപ്പിച്ചു . വനാതിര്‍ത്തിയില്‍ വൈദ്യുതി വേലിയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ വനം വകുപ് അധികൃതര്‍ തയ്യാറാവുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത് . ആനകള്‍ ഇറങ്ങി വ്യാപക കൃഷി നാശം വരുത്തിയാല്‍ മതിയായ നഷ്ട്ടപരിഹാരം പോലും ലഭിക്കുന്നില്ല . വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി അറ്റകുറ്റപണികള്‍ നടത്താനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം