കെഎസ്ആര്‍ടിസി ഓണം സ്‌പെഷ്യല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍

0

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.മൈസൂര്‍, ബാംഗ്ലൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ മാസം 27 മുതല്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നാണ് സര്‍വീസ.് 10% അധികം നിരക്കിലായിരിക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാമെന്നും യാത്രക്കാര്‍ എല്ലാവരും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!