മൂന്നുപുരസ്‌കാരങ്ങള്‍ വയനാട് വിഷന്

0

കലാകാരന്‍മാരുടെ കൂട്ടായ്മ വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗീകാരം നേടി വയനാട് വിഷന്‍ അവതാരകരും റിപ്പോര്‍ട്ടറും.ജില്ലയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കുന്ന സ്വപ്‌നോല്‍സവം 2023 കുടുംബ സംഗമവും പുരസ്‌കാര വിതരണവും പരിപാടിയിലാണ് റിപ്പോര്‍ട്ടിംഗിലെ മികവിന് വയനാട് വിഷന്‍ അമ്പലവയല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍, ജില്ലയിലെ മികച്ച അവതാരകരുടെ പട്ടികയിലെ പ്രധാനികളായ, റാഷിദ് മുഹമ്മദ് ,ധനേഷ് ദാമോദരന്‍ എന്നിവരെ ആദരിച്ചത്. ഇതോടൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അംഗീകരവും നല്‍കിയാണ് പരിപാടി സമാപിച്ചത്

 

പരിപാടി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മര്‍ക്കാര്‍, കെ.ഇ വിനയന്‍ പി കെ സത്താര്‍, ഡ്രീംസ് ഭാരവാഹികളായ സുബൈര്‍ വയനാട്, സോണി കുര്യന്‍,പ്രമോദ് കടലി, തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!