ജോഗിയുടെ പേരിലുള്ള പണപ്പിരിവ് തടയണമെന്ന്

0

മുത്തങ്ങ സമരത്തില്‍ മരിച്ച ജോഗിയുടെ പേരില്‍ സ്മൃതി മണ്ഡപത്തിന് പ്രസീദ അഴീക്കോടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പണപ്പിരിവിനെതിരെ ഗീതാനന്ദനും സി.കെ. ജാനുവും ജോഗിയുടെ മകനും രംഗത്ത്. സംസ്ഥാനവ്യാപകമായി പണപ്പിരിവ് നടത്തുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഗോത്ര സമൂഹ സമിതിയുടെയും പേരില്‍ പോലീസ് കേസെടുക്കണമെന്ന് ആദിവാസി ഗോത്രസഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ജോഗിയുടെ കുടുംബത്തിന്റെയോ, ചാലിഗദ്ദ നിവാസികളുടെയോ, ആദിവാസി ഗോത്രമഹാസഭയുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് ജോഗി സ്മൃതിമണ്ഡപം സ്ഥാപിക്കുമെന്ന് പരസ്യപ്പെടുത്തി പണപ്പിരിവ് നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!