ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്

0

ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണ മെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാ ന്‍ കഴി യില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെ സ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണ മുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലുള്ള സമ്പര്‍ ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുന്‍ ആഴ്ച ത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാ നത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവ കുപ്പ് വ്യക്തമാക്കുന്നു.

പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്നും അതില്‍ 75 ശതമാനത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജനുവരി 27ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താകുറിപ്പായി പുറത്തിറക്കുകയും ചെയ്തു. ജനുവരി 28ന് വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി തീരുമാനം ആവര്‍ത്തിച്ചു.

 

എന്നാല്‍, മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും പരിശോധനകളുടെ എണ്ണം പഴയപടി തന്നെയാണ്. ചില ദിവസങ്ങളില്‍ കുറയുകയും ചെയ്തു.പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍

Leave A Reply

Your email address will not be published.

error: Content is protected !!