മേലെ അരപ്പറ്റയ്ക്കും താഴെ അരപ്പറ്റയിക്കുമിടയിലെ വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അമ്പലവയല്‍ പാമ്പ്ള സ്വദേശിയുടെ കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടംഇന്ന് ഉച്ചയ്ക്ക് കെഎല്‍ 12 എന്‍ 2572 നമ്പര്‍ ബൈക്കും,കെഎല്‍ 73 സി 9320 നമ്പര്‍ കാറും ഇടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.ബൈക്ക് യാത്രക്കാരനായ യുവാവിനെ നാട്ടുകാര്‍ ഓട്ടോയില്‍ കയറ്റി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.