നീര്‍വാരം മേഖലയില്‍ സംഹാര താണ്ഡവമാടി കാട്ടാനക്കൂട്ടം

0

കൊയ്ത്തിന് പാകമായ വയലിലെ നെല്ല് ആനക്കൂട്ടം നശിപ്പിച്ചു.മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കറോളം
വയലിലെ കൃഷിയാണ് നശിപ്പിച്ചത്.നീര്‍വാരം മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യത്തില്‍ദുരിതം പേറുന്ന കര്‍ഷകര്‍ ആത്മഹത്യ വക്കിലാണ്.ആനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.വനാതിര്‍ത്തി പ്രദേശങ്ങളിലും വനപാതയിലും കാട്ടാന ശല്യം അതിരൂക്ഷം.കൃഷിയിടത്തിലെത്തുന്ന കാട്ടാന,നെല്ല്,തെങ്ങ്,കമുക്,കാപ്പി,വാഴ മുതലയവ വ്യാപകമായി നശിപ്പിക്കുകയാണ്. ദാസനക്കര,നീര്‍വാരം, മുക്രമൂല ,അമ്മാനി, മണല്‍വയല്‍ പ്രാദേശങ്ങളിലെല്ലാം കാട്ടാനശല്യം മൂലം ജനം പെറുതിമുട്ടിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!