രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ കോവിഡ് വീണ്ടും രൂക്ഷമാകും

0

ജനുവരി 15 ഓടെ കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുനല്‍കി ആരോഗ്യവകുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പും സ്‌കൂളുകളും കോളേജുകളും തുറന്നതും  കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നത്. ജനുവരി പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെ ഉയരാനാണ് സാധ്യത.

ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 90000 വരെ ആയേക്കാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.പ്രതിദിന മരണനിരക്ക് 0.5 ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടര്‍ രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി. ആര്‍ പരിശോധന കുറയ്ക്കാനും കൂട്ടാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് മികച്ച ഫലപ്രാപ്തി ഉണ്ടെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണിത്.കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാന്ദ്രത പഠനം നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള 12100 പേരിലാണ് പഠനം നടത്തുക. നിലവില്‍ ശരാശരി 65000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോള്‍ കേരളത്തിലെ മരണനിരക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!