പൊതു കളിക്കളത്തിനായി ഫണ്ട് ശേഖരണം ആരംഭിച്ചു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്കില്‍ പൊതു കളിക്കളം നിര്‍മ്മിക്കാനുള്ള ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. താലൂക്കിന് ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി എടവക പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പൊതു കളിക്കളത്തിന്റെ നിര്‍മ്മാണത്തിലേക്കാണ് ജനകീയ ഫണ്ട് ശേഖരണം നടത്തുന്നത്. ബ്ലോക്ക് ട്രൈസം ഹാളില്‍ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി അധ്യക്ഷനായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസി:എച്ച്.ബി പ്രദീപ്, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസി:അംബികാ ഷാജി,
തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ചന്ദ്രന്, പി.കെ അമീന്, ഇന്ദിരാ പ്രേമചന്ദ്രന്, ബി.എം വിമല, അബ്ദുള്‍ അസീസ്, ബാലന്, സല്‍മ മോയിന്‍, രമ്യ താരേഷ്, സി.ഡി.പി.ഒ സി.ബീന, തുടങ്ങിയവര്‍ പങ്കെടുത്തു.