സമ്പൂര്‍ണ്ണ ശുചിത്വ ഭവനം ഹരിത ഭവനം പദ്ധതിയുമായി മാനന്തവാടി നഗരസഭ.

0

ശുചിത്വ ഭവനം പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ്,ജീ ബിന്‍,റിംഗ് കമ്പോസ്റ്റ് എന്നിവയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി കിച്ചണ്‍േ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ട് എന്നിവ വിതരണം ചെയ്യുന്ന പദ്ധതിക്കാണ് നഗരസഭ തുടക്കമിടുന്നത്.ജനുവരി 26ന് 36 വാര്‍ഡുകളും വലിച്ചെറിയല്‍ മുക്തമായും 2024 മാര്‍ച്ച് 31നകം മാലിന്യമുക്തമായും നഗരസഭയെ പ്രഖ്യാപിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, ഫാത്തിമ ടീച്ചര്‍, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍ കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!