എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

0

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.മാനന്തവാടി കേന്ദ്രീകരിച്ച് വിവിധ അപ്പോസ്‌തോലിക സഭകളുടെ അല്‍മായ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം മുഖ്യ രക്ഷാധികാരി ഫാ വില്യം രാജ് അധ്യക്ഷനായിരുന്നു.തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നത്. തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പെരുവക സെന്റ് ആന്‍സ് അഗതിമന്ദിരത്തിലെ അന്തേവാസികളും ക്രിസ്തുമസ് ആഘോഷത്തിന് അതിഥികളായി എത്തി.

ബിഷപ്പ് കൗണ്‍സില്‍ അഖിലേന്ത്യ ഉപാധ്യക്ഷന്‍ ഡോ. തോമസ് മോര്‍ ജോസഫ് മെത്രാപ്പോലീത്തക്രിസ്തുമസ് സന്ദേശം നല്‍കി.ചടങ്ങില്‍ മേരി മാതാ ആര്‍ട്‌സ് & സയന്‍സ് കോളേജിനെയും , ബാര്‍ ടു ദ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നേടിയ ഷൈനി മൈക്കിളിനെയും ആദരിച്ചു.മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റിന്‍ , സ്റ്റാന്‍ സിംഗ് കമ്മറ്റിചെയര്‍മാന്‍ന്മാരായ ലേഖ രാജിവന്‍, പി വി എസ് മൂസ, അഡ്വ:സിന്ധു സെബാസ്റ്റ്യന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ എസ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!