കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. രാജ്യത്തെ എഴുപത് ശതമാനം കൊവിഡ് കേസുകളും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് നിയന്ത്രണ വിധേയമാക്കിയാല്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യാനും കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായാണ് കേന്ദ്ര സംഘം എത്തുന്നത്