വനം വകുപ്പ് മന്ത്രി വാകേരി സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം: യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി

0

വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജിയായ കടുവയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് ആശങ്കാജനകവും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട വനം വകുപ്പ് മന്ത്രി ഇതുവരെ സംഭവസ്ഥലമായ വാകേരി സന്ദര്‍ശിക്കാത്തതും പ്രതിഷേധാര്‍ഹമെന്ന് മീനങ്ങാടി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. മനുഷ്യനെ മൃഗങ്ങള്‍ ആക്രമിച്ചു കൊലപ്പെടുത്തുമ്പോള്‍ വെടിവെക്കാനുള്ള ഉത്തരവിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മീനങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായി ശ്രീ ജസ്റ്റിന്‍ പി ജോഷ്വ ചാര്‍ജ് എടുത്ത ചടങ്ങ് കെ പി സി സി മെമ്പര്‍ കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി നിസി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ലയണല്‍ മാത്യു,അനീഷ് എം ജെ, ലിന്റോ കുര്യാക്കോസ്,ജിബിന്‍ നൈനാന്‍, മനു ടി.യു, അന്ന മാത്യു, സുമിത, നിത, ഹാരിസ്, ഗഫൂര്‍ പടപ്പാച്ചാലില്‍, വൈ രഞ്ജിത്,സിജു പൗലോസ്, മനോജ് ചന്ദനക്കാവ്,ജയപ്രകാശ്,
ഷാജി തോബ്രാ, ഡെയ്‌സി ജെയിംസ്, തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!