ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നീതി വേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ആദിവാസി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കുന്നതിലും പകര്‍ന്ന് കൊടുക്കുന്നതിലും ആദിവാസി സ്ത്രീകളുടെ പങ്ക് എന്ന പ്രമേയവുമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ടി സിദ്ധിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ സാന്നിഹിതരായിരുന്നു.വയനാട് ങജ രാഹുല്‍ ഗാന്ധിയുടെ ആശംസാ സന്ദേശം ചടങ്ങില്‍ അവതരിപ്പിച്ചു.
ആദിവാസി വിഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഊരുമൂപ്പന്‍മാരെയും ചടങ്ങില്‍ ആദരിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ അസൈനാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഋ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.