പെട്രോള്‍ അടിച്ചതിനെ ചൊല്ലി തര്‍ക്കം ; പമ്പില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

0

പനമരം കരിമ്പുമ്മലിലെ പെട്രോള്‍ പമ്പില്‍ ഒരു സംഘമാളുകളെത്തി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. മാനേജര്‍ റിയാസ്, ജീവനക്കാരനായ ബഗീഷ് എന്നിവര്‍ക്കാണ് പമ്പിന്റെ ഓഫീസില്‍ വെച്ച് മര്‍ദനമേറ്റത്. സംഭവ സമയം ഓഫീസിലുണ്ടായിരുന്ന റിയാസിന്റെ സാഹോദരപുത്രി ഒന്നര വയസുകാരിക്കും പരിക്കേറ്റു.സ്‌കൂട്ടറില്‍ 100 രൂപയ്ക്ക് അടിച്ച എണ്ണയില്‍ കുറവ് വന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞു പനമരം പൊലീസ് അന്വേഷണമാരംഭിച്ചു. കമ്പളക്കാട് സ്വദേശികളാണ് അക്രമം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!