സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 19ന്

0

പൊഴുതന വലിയ പാറ ഗവ.എല്‍.പി.സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 19ന് തുടങ്ങും. ഫെബ്രുവരി 24 വരെ വിവിധ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 19 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്‌ന സ്റ്റെഫി സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മാത്യൂസ് വയനാടിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരു വന്ദനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, മെഡിക്കല്‍ ക്യാമ്പ് , കര്‍ഷക സംഗമം, ചിത്രോത്സവം , വയോജന സംഗമം, കുടുംബ സംഗമം, ഗോത്ര ഫെസ്റ്റ് ,പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടത്തും. ഫെബ്രുവരി 24-ന് സമാപന സമ്മേളനം ടി. സിദ്ദീഖ് എം.എല്‍.എ. മുഖ്യാതിഥിയാകും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ കാതിരി , ജനറല്‍ കണ്‍വീനര്‍ നാന്‍സി പിന്റോ, പി.ടി.എ പ്രസിഡണ്ട് ഇ കെ. ഹുസൈന്‍, എന്‍.സി. പ്രസാദ്, ജോണ്‍സണ്‍ ഡിസില്‍വ എന്നിവര്‍ പങ്കെടുത്തു .

 

Leave A Reply

Your email address will not be published.

error: Content is protected !!