പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

0

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. പിഎഫ്ഐക്കും 8 അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍റെ ഉത്തരവില്‍ പറയുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം. ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്ഐയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങള്‍ പിഎഫ്ഐയുടെ നിരോധനത്തിനായി ആവശ്യപ്പെട്ടു എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് പിഎഫ്ഐയ്ക്ക് എതിരെ ഉണ്ടായിരുന്നത്. ഒന്നാമത്തേത് ഭീകരവാദം, രണ്ടാമത്തേത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്തി, മൂന്നാമത്തേത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നടത്തി എന്നിവ. ഈ ആരോപണങ്ങളാണ് ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.

രാജ്യവ്യാപകമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 250ഓളം പിഎഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു . കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!