വയനാട് ചേംബര്‍ ഓഫ് കൊമേഴ്സും ഓര്‍ബിറ്റ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി പനമരം മാജിക് വില്ലേജില്‍ ഡിസംബര്‍ 23 മുതല്‍ 31 വരെ വയനാട് കാര്‍ണിവലും ഇന്ത്യന്‍ ഫുഡ് ഫെസ്റ്റും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 23ന് വൈകുന്നേരമാണ് കാര്‍ണിവലിനു തുടക്കം. വിദഗ്ധര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സെമിനാര്‍, മീഡിയ സെമിനാര്‍, ട്രൈബല്‍ ദിനാഘോഷം, വനിതാദിനാഘോഷം, ഇന്ത്യന്‍ ഫാഷന്‍ ഷോ, കുക്കറി മത്സരം, ഓമനമൃഗ പ്രദര്‍ശനം, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാസംഗമം, ജില്ലയിലെ മികച്ച ഗായകനെയും ഗായികയെയും തെരഞ്ഞെടുക്കുന്ന മാജിക്സ്റ്റാര്‍ സിംഗര്‍ മത്സരം, മകിച്ച ചിത്രകാരനെ തെരഞെടുക്കുന്ന ഡാവിഞ്ചി സ്റ്റാര്‍ മത്സരം തുടങ്ങിയവ കാര്‍ണിവലിന്‍െ ഭാഗമാണ്. പാരമ്പര്യ ഇനങ്ങളില്‍പ്പെട്ടതടക്കം ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ഫുഡ് ഫെസ്റ്റില്‍ ഉണ്ടാകും. പരിപാടികളുടെ വിജയത്തിന് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ യോഗം അടുത്ത ദിവസം വിളിച്ചുചേര്‍ത്ത് സ്വാഗതസംഘം രൂപീകരിക്കും. സംഘാടക സമിതി ഭാരവാഹികളായ ജോണി പാറ്റാനി, ഫാ.വര്‍ഗീസ് മറ്റമന, ജേക്കബ് വര്‍ക്കി, അഡ്വ.ഈശോ ചെറിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.