സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശ്ശികയായ ക്ഷാമബത്ത തടഞ്ഞുവെച്ച നടപടിക്കെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് . ജീവനക്കാര്‍ക്കു വേണ്ടി കോടതിയെ സമീപിച്ച കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളെ അഭിനന്ദിച്ച് കളക്ടറേറ്റിനു മുന്നില്‍ ചേര്‍ന്ന വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത തടഞ്ഞു വെയ്ക്കാനാവില്ലെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ടി.അജിത്ത് കുമാര്‍, ഇ.വി.ജയന്‍, എം.വി.സതീഷ്, എം.മുരളി, പി.സി.എല്‍സി, ബിജു ജോസഫ്, കെ.ജി.പ്രശോഭ്, കെ.സി.ജിനി തുടങ്ങിയവര്‍ സംസാരിച്ചു.