മാനന്തവാടിയില്‍ ചക്ക മഹോത്സവം തുടങ്ങി
ആര്‍.കെ.ഐ.ഇ.ഡിപി മാനന്തവാടി ബ്ലോക്ക്, സാധിക, എം.ഇ.സി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി സി.ഡി.എസിന്റെ സഹകരണത്തോടെ നടത്തുന്ന ചക്ക മഹോത്സവം തുടങ്ങി.നഗരസയുടെ സമീപത്തുള്ള കുടുംബശ്രീ ബസാര്‍ ഹാളിലാണ് മഹോത്സവം നടക്കുന്നത്.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്നവല്ലി ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത് അധ്യക്ഷനായിരുന്നു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ചക്ക ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മാര്‍ഗരറ്റ് തോമസ്, പി.വി. ജോര്‍ജ്ജ്, സീമന്തിനി സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.