ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഒആര്‍ കേളു എംഎല്‍എ

0

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഒആര്‍ കേളു എംഎല്‍എ.വെള്ളമുണ്ടയില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നതെന്നും ക്ഷീര കര്‍ഷക മേഖലയില്‍ വിവിധ പദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

വെള്ളമുണ്ടയില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി മുഖ്യപ്രഭാഷണം നടത്തി. ബിജു പാറ്റിയാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ശരത്, ഫിലിപ്പ്, റെജി പുന്നോലില്‍, നിഷാ മധു, ഷിജി തുടങ്ങിയവര്‍ സംസാരിച്ചു. 100 കണക്കിന് ക്ഷീര കര്‍ഷകരാണ് സംഗമത്തില്‍ പങ്കെടുത്തത്

Leave A Reply

Your email address will not be published.

error: Content is protected !!