നഗരസഭ കേരളോത്സവം നവംബര്‍ 6 മുതല്‍ 16 വരെ

0

 

മാനന്തവാടി നഗരസഭ കേരളോത്സവം നവംബര്‍ 6 മുതല്‍ 16 വരെ നടക്കുമെന്ന് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 6 ന് കൊയിലേരി മുതല്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക് വരെ ലഹരിവിരുദ്ധ സന്ദേശം അറിയിച്ച് നടക്കുന്ന കൂട്ടയോട്ടത്തോടെ കേരളോത്സവം ആരംഭിക്കുമെന്നും ഭരണ സമിതി.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി കേരളോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

വിവിധ കലാകായിക മത്സരങ്ങള്‍ക്ക് നവംബര്‍ ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ എന്‍ട്രികള്‍ സ്വീകരിക്കും. കൊയിലേരിയില്‍ നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി കേരളോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. വൈസ് ചെയര്‍ വെഴ്‌സന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. നവംബര്‍ 16 ന് സാംസ്‌ക്കാരിക ഘോഷയാത്രയോടെ കേരളേത്സവം സമാപിക്കും.സമാപന സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സന്‍ സി കെ രത്‌നവല്ലി, ഉപാധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍,
സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവന്‍ , അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ വി.ആര്‍. പ്രവീജ്,എം.നാരായണന്‍ , ഷീജ മോബി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!