സ്പെക്ട്ര 2023 ദ്വിദിന സയന്‍സ് ഫെസ്റ്റ്
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധവും,സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 18,23 തിയ്യതികളില്‍ സ്പെക്ട്ര 2023 എന്ന പേരില്‍ ദ്വിദിന സയന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.18ന് അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോബോര്‍ട്ടിക്സ്, കോഡിംഗ് എന്നിവയില്‍ ടെക് ജീനിയസ് ഇന്നവേഷന്‍സിന്റെ സഹകരത്തോടെ ഏകദിന വര്‍ക്ക് ഷോപ്പ് നടത്തും.23ന് പത്മശ്രീ ഡോ.കോട്ട ഹരിനാരായണ്‍, പത്മവിഭൂഷന്‍ ഡോ ബി എന്‍ സുരേഷ്, പ്രൊഫ.കെ സുധാകര്‍, രാജ്കുമാര്‍ ജോളി എന്നിവരുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രബന്ധ അവതരണവും, ക്ലാസും, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റോബോര്‍ട്ടുകളുടെ പ്രദര്‍ശനവും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി കെ വര്‍ക്കി, എച്ച്എം ഇന്‍ ചാര്‍ജ്ജ് കെ ജയ്ഷ, പിടിഎ പ്രസിഡന്റ് വി എല്‍ ശ്രീജിത്ത്, അധ്യാപകനായ എം അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.