ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന ഇന്ത്യയിലാണെന്നും ഇത് അപമാനകരമാണന്നും മുന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍. രാജ്യം സാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടും പട്ടിണിമൂലം മരിക്കുന്നവര്‍ രാജ്യത്തുണ്ടെന്ന് പറയുമ്പോള്‍ അപമാനിതരാകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ബത്തേരിയില്‍ കേരള ഗവ.നഴ്സസ് അസോസിയേഷന്‍ 42-ാമത് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സുല്‍ത്താന്‍ബത്തേരി അധ്യാപകഭവനില്‍ കേരള ഗവ. നഴ്സസ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉല്‍ഘാടനം ചെയ്തുസംസാരിക്കവെയാണ് രാജ്യത്തെ പട്ടിണിയെയും മരണത്തെയും കുറിച്ച് മുന്‍ആര്യോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞത്. പറയുന്നത് അപമാനകരമാണങ്കിലും പറയാതിരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍, നിരക്ഷരര്‍,പട്ടിണികൊണ്ട് മരിക്കുന്നവര്‍, അടിമത്വത്തിനും വിധേയമാകുന്നവര്‍ രാജ്യത്താണന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എല്ലാതരത്തിലുള്ള അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അതിന്റെ അനുരണനം കേരളത്തിലുമുണ്ടാകുന്ന എന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം നാംകണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംഘടനാട ജില്ലാപ്രസിഡണ്ട് വി എം മേഴ്സി അധ്യക്ഷയായി. കേരള ബാങ്ക് ഡയറക്ടര്‍ മുഖ്യസന്ദേശം നല്‍കി. കെ റഫീഖ്, പി ആര്‍ ജയപ്രകാശ്, റഷോബ് കുമാര്‍, അബ്ദുള്‍ ഗഫൂര്‍, ടി ജെ ശാലിനി, എ രഞ്ജിത്, കെ ബിജു എന്നിവര്‍ സംസാരിച്ചു.