10 തസ്തികകളിലേക്ക് പിഎസ്‌സി ചുരുക്കപ്പട്ടിക

0

വിവിധ വകുപ്പുകളിലെ 10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ സീവിങ് ടീച്ചര്‍, കാസര്‍കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ എല്‍സി/എഐ, വൈദ്യുതി ബോര്‍ഡില്‍ അസി. എന്‍ജിനീയര്‍ സിവില്‍,വിവിധ ജില്ലകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവിപട്ടികജാതി/വര്‍ഗം), പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (സംസ്ഥാനതലം പട്ടികവര്‍ഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവ. പോളിടെക്‌നിക്) ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് (പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈന്‍ (പട്ടിക ജാതി/വര്‍ഗം), കണ്ണൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറപ്പിസ്റ്റ്, ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറപ്പിസ്റ്റ് (ഒബിസി) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി എസ്‌ഐയുസി നാടാര്‍) തസ്തികയിലേക്ക് അഭിമുഖം നടത്തും. കൊല്ലം, കാസര്‍കോട് ജില്ലകളില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ (ട്രെയിനിതസ്തികമാറ്റം), മത്സ്യഫെഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവയുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിക്കും

തദ്ദേശ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ് 3 / ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 3 എന്നിവയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കാസര്‍കോട് ജില്ലയില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം പട്ടികജാതി) തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!