ഇന്റര്‍നാഷണല്‍ ഷൊറിന്‍ റ്യൂ കരാട്ടെ കൊബു ഡോ ഫെഡറേഷന്റെയും ഒക്കിനാവന്‍ കരാട്ടെ ഡോ കൊബു ഡോ അക്കാദമിയുടെയും നേതൃത്വത്തില്‍ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി 200ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ക്ലബ് തലത്തില്‍ 272 പോയിന്റോടെ മൂലങ്കാവ് അക്കാദമി ജേതാക്കളായി. 110 പോയിന്റ് നേടിയ കല്ലൂര്‍ കരാട്ടെ അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ തലത്തില്‍ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ ജേതാക്കളായി. ക്ലൂണി പബ്ലിക് സ്‌കൂള്‍ രണ്ടാംസ്ഥാനവും ഓടപ്പള്ളം ഗവ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അക്കാദമി ഡയറക്ടര്‍ രൂപേഷ് പണിക്കര്‍ അധ്യക്ഷനായിരുന്നു. പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍, കെവി മനോഹരന്‍, പിവി സുരേഷ് , മോളി വര്‍ഗീസ്, ഷീബ, അജി മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു.