സ്‌കൂള്‍ ബസിന്റെ വരവറിയാം ഗതാത വകുപ്പിന്റെ വിദ്യാവാഹിനി ആപ്പിലൂടെ

0

സ്‌കൂള്‍ ബസ് എപ്പോള്‍ തങ്ങളുടെ സ്‌റ്റോപ്പില്‍ എത്തിച്ചേരുമെന്ന് അറിയന്‍ ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി ആപ്പ് സൗകര്യമൊരുക്കുന്നു.ആപ് നാളെ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 6 കോടി രൂപ ചെലവിട്ടുള്ള സുരക്ഷാമിത്ര പദ്ധതിയിലാണ് ജിപിഎസ് ഘടിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിച്ചത്. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ് ജിപിഎസ് ഘടിപ്പിച്ച് പുറത്തിറങ്ങിയത് 14000 എണ്ണം.

സ്‌കൂള്‍ അധികൃതര്‍ക്ക് മാത്രമായാണ് ആപ് ഉദ്ദേശിച്ചിരുന്നതെങ്കിലും രണ്ടാഴ്ചയ്ക്കകം രക്ഷിതാക്കള്‍ക്കും ലഭ്യമാക്കാനാകുമെന്ന് ഗതാഗത കമ്മിഷണറുടെ ഓഫിസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!