കാര്‍ഷിക പ്രതിസന്ധി :മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്
കാര്‍ഷിക പ്രതിസന്ധിയില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് സംസ്ഥനവും ചെയ്യാതിരിക്കുന്നത് ശരിയല്ല. വരും നാളുകളില്‍ വലിയ കര്‍ഷക പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറാകും. യു.ഡി.എഫും വലിയ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പാലസ്തീന്‍ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട് .കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാക്കിയത് സഹകരണ മേഖലയെ തകര്‍ക്കും.കേരള ബാങ്ക് ഭരണസമിതിയില്‍ ആളെ വച്ചത്.മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കാര്യമാണ് യു.ഡി.എഫ്. വിഷയം ചര്‍ച്ച ചെയ്തിട്ടില്ല ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിനെ ചൊല്ലി ഇപ്പോള്‍ ആശങ്ക ഇല്ലെന്നും സീറ്റ് ചര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ അവകാശവാദങ്ങള്‍ വന്നാല്‍ അന്നേരം നിലപാട് സ്വീകരിക്കും. നവകേരള സദസ്തീര്‍ക്കും ധൂര്‍ത്താണ്. അതു കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ലഭിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി ജോയ് അബ്രഹാം, സംസ്ഥാ ന വൈ.ചെയര്‍മം അഡ്വ.തോമസ് ഉണ്ണിയാടന്‍, കര്‍ഷക വിഭാഗം സംസ്ഥാന പ്രസി.വര്‍ഗീസ് വെളിയാങ്കല്‍ ജില്ല പ്രസി.ജോസഫ് കളപ്പുരക്കല്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു