ലോക്ക് 1
വാഹന ഗതാഗതവും പൊതുജന സഞ്ചാരവും നിയന്ത്രിക്കും. ഇളവ് അവശ്യ സര്‍വീസുകള്‍ക്ക് മാത്രം. പ്രധാന പാതകളിലെല്ലാം ചെക്‌പോസ്റ്റ് പരിശോധന. അനാവിശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെ നിയമനടപടികള്‍. വാഹനം പിടിച്ചെടക്കും. മാസ്‌ക്ക്,അകലം സംബന്ധിച്ച പരിശോധനകളും നടപടിയും കൂടുതല്‍ ഊര്‍ജിതം. കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യും.
ലോക്ക് 2
കൂടുതല്‍ കേസുകളുള്ള മേഖലകളെ വിവിധ സോണുകളായി തിരിച്ച് നിയന്ത്രണം. ചുമതല സീനിയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്. പുറത്തേക്കേ അകത്തേക്കോ കടത്തി വിടില്ല.
ജനം വീട്ടില്‍തന്നെയെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമെങ്കില്‍ ഡ്രോണ്‍ വഴി ആകാശ നിരീക്ഷണം. അവശ്യ സാധനങ്ങളെത്തിക്കാന്‍ പൊലിസ് സംവിധാനം.
ലോക്ക് 3
ക്വറന്റെയിനിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്നും പുറത്തു നിന്നുള്ളവര്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ വീടുതോറും പരിശോധന. ഇത്തരത്തിലുള്ള 10 വീടുകള്‍ക്ക് ഒരു പോലീസുകാരന്‍ വീതം. ഓരോ വീട്ടിലും ദിവസം മൂന്നു പ്രാവശ്യം എത്തും. ഫ്‌ളയിംഗ് സ്‌ക്വാഡ് നിരീക്ഷണവും, 25 -30 വീടുകള്‍ക്ക് വീതം ബൈക്ക് പട്രോളിങ്ങുമുണ്ടാകും.ക്രിമിനല്‍ കേസുമെടുക്കും കുടുംബാംഗങ്ങള്‍ സഹായിച്ചാല്‍ അവര്‍ക്കെതിരെയും കേസ്.