അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

0

നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്കില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വിഷയത്തില്‍ രവി രാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളില്‍ സര്‍വിസ് നടത്താനുള്ള അനുമതി പുന:സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ബസുടമകള്‍ ശക്തമായി രംഗത്തെത്തിയിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!