സുരഭിക്കവല പച്ചിക്കരമുക്കിലെ ജനവാസ കേന്ദ്രത്തില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന ഒരു വയസ് പ്രായമായ പശു കിടാവിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു.പച്ചിക്കരമുക്ക് മണിപറമ്പില്‍ രാജന്റെ പശുക്കിടാവിനെയാണ് കൊന്നത്.ബുധനാഴ്ച രാവിലെ തൊഴുത്തില്‍ പശുകിടാവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷത്തത്തിലാണ് തൊഴുത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ പശുകിടാവിനെ ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വനം വകുപ്പും പോലീസും സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ചതില്‍ പുലിയാണ് പശു കിടാവിനെ പിടിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന് കുടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. പ്രദേശത്ത് ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പരിശോധന ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.