കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും സി.കെ. ജാനുവിനെയും പ്രശാന്ത് മലവയലിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചകഴിഞ്ഞാണ് പൂര്‍ത്തിയായത്. കേസ് കെട്ടിചമച്ചതെന്ന് കെ.സുരേന്ദ്രന്‍.
ബി.ജെ.പിയെ ഒന്നും ചെയ്യാനാവില്ലന്ന് സംസ്ഥാനധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സര്‍ക്കാറിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസാണെന്ന് നേരത്തെ പറഞ്ഞു.ലീഗ് നേതാവിന്റെ പരാതിയിയില്‍ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസ് ആണിതെന്നും അന്വേഷണ ഏജന്‍സികളെയും ലോകായുക്തയെയും സര്‍ക്കാറിന്റെ വരുതിയിലാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.2016ല്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ആയിരുന്ന സി.കെ. ജാനു 2021 ലും സ്ഥാനാര്‍ത്ഥി ആവാന്‍ കോഴ കൊടുത്തിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.