കല്‍പ്പറ്റ കൈനാട്ടിയില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലുവളപ്പില്‍ വിഷ്ണു, മംഗളത്തൊടി ഷിബിത്ത് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
കൈനാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിന് സമീപത്ത് മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കല്‍പ്പറ്റ ഭാഗത്തുനിന്നും വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്. ഇരുവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.