ബത്തേരി മഹാഗണപതി ക്ഷേത്രസമിതി സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി പൊന്‍കുഴി ശ്രീരാമക്ഷേത്ര ഭൂമിയില്‍ പൂങ്കാവനം എന്ന പേരില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിരി വെക്കാനും വിശ്രമിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിറവേറ്റാനും ജില്ലയില്‍ സൗകര്യമില്ലെന്നത് മനസിലാക്കി ക്ഷേത്രസമിതിയാണ് പൊന്‍കുഴിയില്‍ ഇടത്താവളം ഒരുക്കിയത്. ഇതിന്റെ ഒന്നാഘട്ടമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ മൈസൂര്‍ എം.എല്‍.എ ടി.എസ് ശ്രീവത്സ, ഗുണ്ടല്‍പേട്ട് എം.എല്‍.എ ഗണേഷ് പ്രസാദ് അടക്കമുള്ളവര്‍ സംബന്ധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.