കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.
രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുത്.